FLASH NEWS

ലൗ ജിഹാദ് കേസുകൾ : ജീവപര്യന്തം തടവ് ലഭിയ്ക്കുന്ന നിയമം നടപ്പിപ്പാക്കുമെന്ന് ആസാം

WEB TEAM
August 05,2024 08:57 AM IST

ഗുവാഹട്ടി : ലൗ ജിഹാദ് കേസുകൾക്കെതിരെ നടപടി ശക്തമാക്കാൻ ആസാം സർക്കാർ. ഇത്തരം കേസുകളിൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിയ്ക്കാവുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

''തിരഞ്ഞെടുപ്പു കാലത്തു ലൗ ജിഹാദിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. താമസിയാതെ ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന നിയമം ഉടൻ കൊണ്ടുവരും '' - ഗുവാഹത്തിയിൽ നടന്ന സംസ്ഥാന ബിജെപി യോഗത്തിൽ ഹിമന്ത നിലപാട് വ്യക്തമാക്കി.

''പുതിയ താമസ നയം ഉടൻ അവതരിപ്പിക്കും. ആസാമില്‍ ജനിച്ച വ്യക്തിയായിരിക്കണമെന്നതു സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡമാക്കും. ഈ നിയമവും എത്രയും പെട്ടെന്ന് നടപ്പിലാക്കും. തിരഞ്ഞെടുപ്പിനു മുമ്പുള്ള വാഗ്ദാന പ്രകാരം ഒരു ലക്ഷം സർക്കാർ ജോലികളിൽ സ്വദേശികൾക്കു മുൻഗണന നൽകി. സമ്പൂർണ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും''- ബിജെപി യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.